Connect with us

Qatar

കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു

Published

|

Last Updated

ദോഹ | പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരിക വേദി ഖത്വര്‍ ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളം കഥ, കവിത എന്നിവയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സപ്ന നവാസിന്റെ ‘പഴയ സോഫ’ കഥാ പുരസ്‌കാരത്തിനും ഷംല ജഅ്ഫറിന്റെ ‘കടന്നലുകള്‍ പെരുകുന്ന വിധം’ കവിതാ പുരസ്‌കാരത്തിനും അര്‍ഹമായി. സമകാലിക സമസ്യയോട് ചേര്‍ന്ന് നിന്ന് പുതു കാലത്തോട് സംവദിക്കുന്ന സൃഷ്ടികളാണ് മത്സരത്തിന് എത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

എഴുത്തുകാരായ പി കെ പാറക്കടവ്, റഹീം പൊന്നാട് എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിര്‍ണയിച്ചത്. കലാലയം പുരസ്‌കാര ജേതാക്കള്‍ക്കുള്ള ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

 

Latest