Connect with us

Kerala

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ യാത്രികര്‍ തോട്ടില്‍ പതിച്ചു; പിഞ്ചു കുഞ്ഞടക്കമുള്ളമുള്ളവര്‍ക്ക് രക്ഷകരായി നാട്ടുകാര്‍

എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയില്‍ നാട്ടകം പാറേച്ചാല്‍ ബൈപാസിലായിരുന്നു സംഭവം

Published

|

Last Updated

കോട്ടയം | ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടില്‍ വീണു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ എല്ലാവരേയും രക്ഷപ്പെടുത്തി . രക്ഷപ്പെടുത്തിയവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. കോട്ടയം തിരുവാതുക്കലിനു സമീപം ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. തിരുവല്ല സ്വദേശികളായ ഡോക്ടര്‍ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന സഹോദരന്‍ അനീഷ് എന്നിവരാണ് അപകടത്തില്‍ നിന്നും പരുക്കുകളൊന്നുമില്ലാതെ രക്ഷപെട്ടത്.

എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയില്‍ നാട്ടകം പാറേച്ചാല്‍ ബൈപാസിലായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയില്‍ വഴി തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപാസില്‍ എത്തുകയും കാര്‍ സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു