Connect with us

Kerala

പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു

ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

Published

|

Last Updated

ആലപ്പുഴ | ചെന്നിത്തലയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. നാവിക സേനയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

അപകടം സംബന്ധിച്ച് ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Latest