Connect with us

Eranakulam

ചാവക്കാട്ട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ യന്ത്ര തകരാറിനെ തുടർന്ന് തിരയിൽപെട്ട് വള്ളം ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപം വെച്ച് മുങ്ങുകയായിരുന്നു.

Published

|

Last Updated

തൃശൂർ | ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശിയായ വർഗീസ് എന്ന മണിയൻ്റ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ​​ഗിൽബർട്ട് എന്നയാളെ കണ്ടെത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ യന്ത്ര തകരാറിനെ തുടർന്ന് തിരയിൽപെട്ട് വള്ളം ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപം വെച്ച് മുങ്ങുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചിൽ നിന്ന് പോയ ‌ആറ് പേരടങ്ങിയ സംഘമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

വള്ളത്തിൽ ഉണ്ടായിരുന്ന തിരുവനന്തപുരം പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവർ നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു.

Latest