Eranakulam
കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ശക്തമായ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു.

കൊച്ചി | ഫോര്‍ട്ട് കൊച്ചിയിൽ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. സൗദി കടപ്പുറത്തായിരുന്നു സംഭവം. പള്ളുരുത്തി കച്ചേരിപ്പടി നവാസിന്റെ മകന്‍ നായിഫി(18)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
ഞായറാഴ്ച രാവിലെ 7.30 ഓടെ സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കുകയായിരുന്നു. ഇതിനിടെ ശക്തമായ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. നായിഫ് അടക്കം ഒമ്പത് പേരാണുണ്ടായിരുന്നു.
എട്ട് പേരെയും രക്ഷപ്പെടുത്തിയതിനു ശേഷമാണ് ഒരാള്‍ കൂടിയുള്ള വിവരം അറിയുന്നത്. പിന്നാലെ നായിഫിനായി നടത്തിയ തിരച്ചിലില്‍ ഒരുമണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരുമടക്കം നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്താനായത്.
---- facebook comment plugin here -----