Connect with us

Kerala

കോട്ടയത്ത് കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്തു; സുഹൃത്തിനായി തിരച്ചില്‍

കാണാതായ ബിന്ദുകുമാറിന്‍രെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Published

|

Last Updated

കോട്ടയം |  ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. മൃതദേഹം തറ തുരന്ന് പോലീസ് കണ്ടെടുത്തു. എ സി റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ആലപ്പുഴയില്‍ നിന്നും ഏതാനും നാള്‍ മുമ്പ് കാണാതായ ബിന്ദുകുമാറിന്റെ(40) മൃതദേഹമാണ്. ചങ്ങനാശേരി പോലീസ് കണ്ടെടുത്തത്. സംഭവത്തില്‍ ബിന്ദുകുമാറിന്റെ സുഹൃത്തിനായി പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ കൃത്യത്തിന് ശേഷം ഒളിവില്‍ പോയതായാണ് സംശയിക്കുന്നത്.

കാണാതായ ബിന്ദുകുമാറിന്‍രെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് കേസില്‍ തുമ്പായത്. ബിന്ദുകുമാറിനെ കാണതായതായി കാണിച്ച് ഇയാളുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.വിശദമായ അന്വേഷണത്തിനൊടുവില്‍ ബന്ധു തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പോലീസ് കണ്ടെത്തി.തുടര്‍ന്നാണ് ഡോഗ് സ്‌ക്വാഡിനെ അടക്കം എത്തിച്ച് പരിശോധിച്ച ശേഷം വീടിന്റെ തറ തുരന്ന് മൃതദേഹം പുറത്തെടുത്തത്.

 

---- facebook comment plugin here -----

Latest