Connect with us

drowning death

വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പെരുങ്ങോട്ടുകുറിശി സ്വദേശി അജിലാണ് ധോണി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ട്രക്കിംഗിനിടെ പാലക്കാട് ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥിയായ പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് മുങ്ങല്‍ വിദഗ്ദ സംഘം ഇന്ന് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അജിന്‍ പത്തംഗ സുഹൃത്തുക്കള്‍ക്കൊപ്പം ധോണിയിലെത്തിയത്. ട്രക്കിംഗിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച ആയതിനാല്‍ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്. കോട്ടായി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അജിന്‍ പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുകയാണ്.