Connect with us

Kuwait

ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപെടുത്തി

. രക്ഷപെടുത്തിയ രണ്ട് പൗരന്മാരെയും ഫയര്‍ബോട്ടില്‍ ദോഹ തുറമുഖത്തേക്കുകൊണ്ട് പോയി മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിന് കൈമാറി

Published

|

Last Updated

കുവൈത്ത് സിറ്റി |  കുവൈത്തില്‍ റബ്ബര്‍ ബോട്ട്മുങ്ങി കടലില്‍ കുടുങ്ങിയ രണ്ട് പൗരന്മാരെ അഗ്‌നിശമനസേനയും മറൈന്‍ റസ്‌ക്യൂ ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് രക്ഷപെടുത്തിയതായി പബ്ലിക് റിലേഷന്‍ വിഭാഗം അറിയിച്ചു. റബ്ബര്‍ ബോട്ട് മുങ്ങി രണ്ട് പൗരന്മാര്‍അപകടത്തില്‍പെട്ടതായി സെന്ററല്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ റിപ്പോര്‍ട് ലഭിക്കുകയായിരുന്നു.

ഉടന്‍ തന്നെ ശുവൈഖ് ഫയര്‍ ആന്റ് മാരിടൈം റെസ്‌ക്യൂ സെന്ററില്‍നിന്ന് ബോട്ടുകള്‍ അയക്കുകയും അപകടത്തില്‍പെട്ടവരെ രക്ഷിക്കുകയുമായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും പബ്ലിക് സെക്യൂരിറ്റിപട്രോളിംങും തിരച്ചിലില്‍ പങ്കെടുത്തു. രക്ഷപെടുത്തിയ രണ്ട് പൗരന്മാരെയും ഫയര്‍ബോട്ടില്‍ ദോഹ തുറമുഖത്തേക്കുകൊണ്ട് പോയി മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിന് കൈമാറി

 

---- facebook comment plugin here -----

Latest