Connect with us

ISL 2021- 22

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ്- എ ടി കെ മത്സരം സമനിലയിൽ

കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം ജോണി കൗക എ ടി കെയുടെ സമനില ഗോൾ നേടി.

Published

|

Last Updated

പനാജി | പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എ ടി കെ മോഹന്‍ ബഗാന്റെ വിജയക്കുതിപ്പിന് കേരള ബ്ലാസ്റ്റേഴ്‌സ് തടയിടുമെന്ന് തോന്നിച്ച മത്സരം സമനിലയിലൽ. ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി. കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം ജോണി കൗക എ ടി കെയുടെ സമനില ഗോൾ നേടി. കളിയുടെ ആദ്യ പത്ത് മിനുട്ടിന് മുമ്പ് തന്നെ ഓരോന്ന് വീതം ഗോളുകള്‍ നേടിയ ഇരു ടീമുകളും തീപാറും പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്. അവസാന നിമിഷങ്ങളിൽ കളി പരുക്കനുമായി.

ഏഴാം മിനുട്ടില്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, ആ സന്തോഷം ഒരു മിനുട്ട് തികച്ച് നീണ്ടുനിന്നില്ല. എട്ടാം മിനുട്ടില്‍ എ ടി കെയുടെ ഡേവിഡ് വില്യംസ് സമനില ഗോള്‍ നേടി. സമനിലയില്‍ തന്നെയാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ 64ാം മിനുട്ടില്‍ ലാല്‍തതംഗ ഖ്വാള്‍റിംഗിന്റെ അസിസ്റ്റില്‍ ലൂണ സമനില പൊളിച്ചു. മഞ്ഞക്കാർഡിലും മഞ്ഞപ്പടയായിരുന്നു മുന്നിൽ. ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍കോ ലെസ്‌കോവിച്ച്, അഡ്രിയാന്‍ ലൂണ, ലാല്‍തതംഗ ഖ്വാള്‍റിംഗ്, സന്ദീപ് സിംഗ്, ജോർഗ് ഡയസ്, അൽവാരോ വാസ്ക്വസ്, എ ടി കെയുടെ ജോനി കൗകോ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. എ ടി കെയുടെ പ്രബീർ ദാസിന് അധിക സമയത്ത് ചുവപ്പുകാർഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്നു.