Connect with us

Obituary

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

തിരുവോണ ദിവസം സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചുവരും വഴി പാടത്ത് വച്ച് ഓട്ടോ അപകടത്തിൽ പെടുകയായിരുന്നു.

Published

|

Last Updated

കൊടുമൺ | ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. അങ്ങാടിക്കൽ തെക്ക് വയണ കുന്ന് ശാന്തിനികേതനിൽ (പ്പാംമൂട്ടിൽ) ആർ പ്രസാദ് (62 ) ആണ് മരിച്ചത്. കൊടുമണ്ണിലെ ഓട്ടോ തൊഴിലാളിയായിരുന്നു. തിരുവോണ ദിവസം കലഞ്ഞൂർ പാടത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചുവരും വഴി പാടത്ത് വച്ച് ഓട്ടോ അപകടത്തിൽ പെടുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ജയശ്രീ അങ്ങാടിക്കൽ തെക്ക് ചാലപ്പറമ്പ് ഒറ്റ തെങ്ങിൽ കുടുംബാംഗമാണ്. മകൾ: വന്ദന.

കൊടുമൺ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ പ്രഭാകരൻ സഹോദരനാണ്.

Latest