Connect with us

Kerala

ഉത്തരസൂചിക പുനപരിശോധിക്കും; 15 അംഗ സമതിയെ നിയോഗിച്ചു: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ഇതുവരെ നോക്കിയ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തും

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തരസൂചിക പുനപരിശോധിക്കാന്‍ 15 അംഗ സമിതിയെ നിയമിച്ചു. സമിതി നിര്‍ദേശിക്കുന്ന ഉത്തര സൂചികയനുസരിച്ച് മറ്റന്നാള്‍ മുതല്‍ മൂല്യനിര്‍ണയം നടക്കും. ഇതുവരെ നോക്കിയ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തും. അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചതിനെ കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു

ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്

Latest