Connect with us

Kerala

പൊതുവിദ്യാഭ്യാസ മേഖലയില്‍ ആറ് വര്‍ഷം കൊണ്ട് പത്ത് ലക്ഷം കുട്ടികളുടെ വര്‍ധന: മുഖ്യമന്ത്രി

വികസനം എന്നത് ഇന്നുള്ളവര്‍ക്ക് മാത്രമുള്ളതല്ല. നാളത്തെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എതിര്‍ക്കുന്നവര്‍ അറിയണമെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയില്‍ ആറ് വര്‍ഷം കൊണ്ട് പത്ത് ലക്ഷം കുട്ടികളുടെ വര്‍ധനയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ മേഖലയിലും വികസനം വേണം. ആ വികസനത്തിന്റെ സ്വാദ് ജനങ്ങള്‍ക്ക് അറിയാനുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം എന്നത് ഇന്നുള്ളവര്‍ക്ക് മാത്രമുള്ളതല്ല. നാളത്തെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എതിര്‍ക്കുന്നവര്‍ അറിയണമെന്നും കെ റെയിലിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 75 സ്‌കൂളുകളില്‍ നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങളുടെ സമര്‍പ്പണം നടത്തവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.