Connect with us

Kuwait

ചൂതാട്ടം നടത്തിയ പത്ത് പേർ പിടിയിൽ

ചൂതാട്ടത്തിലേർപ്പെട്ട 10 ഏഷ്യക്കാരെയാണ് ജനറൽ ഡിപ്പാർട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ ചൂതാട്ടം നടത്തിയ പത്ത് പേർ പോലീസിൻ്റെ പിടിയിലായി. ജലീബ് അൽ ശുവൈഖിലാണ് ഇവർ അറസ്റ്റിലായത്. ചൂതാട്ടത്തിലേർപ്പെട്ട 10 ഏഷ്യക്കാരെയാണ് ജനറൽ ഡിപ്പാർട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

ഇവരിൽ നിന്ന് പണവും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നു അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു  നിയമ ലംഘകർക്ക് കടുത്ത ശിക്ഷയാണ് രാജ്യം നൽകുക. കുവൈത്ത് പോലീസിന്റെ കർശനമായ നിർദേശം എല്ലാവരും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട്- ഇബ്രാഹിം വെണ്ണിയോട്

Latest