Connect with us

mullaperiyar dam

തമിഴ്‌നാട് മന്ത്രിമാര്‍ നാളെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തേനിയില്‍ വ്യാപക പ്രതിഷേധം നടത്താനുള്ള തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

Published

|

Last Updated

തൊടുപുഴ | അഞ്ച് തമിഴ്‌നാട് മന്ത്രിമാര്‍ നാളെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് ഉയര്‍ന്ന് ഷട്ടറുകള്‍ തുറന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

ജലസേചനം, സഹകരണം, റവന്യൂ, ഭക്ഷ്യവകുപ്പ്, ധനം എന്നീ വകുപ്പുകള്‍ കൈയാളുന്ന മന്ത്രിമാരാണ് അണക്കെട്ട് സന്ദര്‍ശിക്കുക. തേനി എം എല്‍ എയും ഇവര്‍ക്കൊപ്പമുണ്ടാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തേനിയില്‍ വ്യാപക പ്രതിഷേധം നടത്താനുള്ള തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.