Connect with us

ksrtc crisis

കെ എസ് ആര്‍ ടി സി യൂണിയനുകളും മന്ത്രിയും തമ്മില്‍ ഇന്ന് ചര്‍ച്ച

ശമ്പള, പെന്‍ഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങളില്‍ പ്രധാന ചര്‍ച്ച

Published

|

Last Updated

തിരുവനന്തപുരം |  കെ എസ് ആര്‍ ടി സിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ചര്‍ച്ച ചെയ്യുക.

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂര്‍ ആക്കി ഉയര്‍ത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മേയ് അഞ്ചിനുള്ളില്‍ ശമ്പളം ലഭിച്ചില്ലെങ്കില്‍ ആറ് മുതല്‍ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് ഐ എന്‍ ടി യു സി, ബി എം എസ് സംഘടനകളുടെ തീരുമാനം.

 

 

 

 

---- facebook comment plugin here -----

Latest