Connect with us

Kasargod

താജുശ്ശരീഅ വിനയം കൊണ്ട് ഹൃദയത്തെ കീഴടക്കിയ മഹാന്‍: കുമ്പോല്‍ തങ്ങള്‍

Published

|

Last Updated

കുമ്പള | വിനയം കൊണ്ട് ജനഹൃദയത്തെ കീഴടക്കിയ മാതൃകാ പണ്ഡിതനായിരുന്നു താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദെന്ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. ലത്തീഫിയ്യയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച താജുശ്ശരീഅ അനുസ്മരണവും റമസാന്‍ കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ഉലമാക്കളില്‍ നിന്ന് വിജ്ഞാനം നേടുകയും ആയിരത്തിലേറെ ശിഷ്യന്മാരെ വാര്‍ത്തെടുക്കുകയും ചെയ്ത ഉസ്താദ് എല്ലാവരോടും വളരെ താഴ്മയോടെയാണ് പെരുമാറിയത്. സമസ്തയില്‍ഏറ്റവും പഴക്കംചെന്ന നേതാവായിരുന്നു മഹാന്‍.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണവും ഇ കെ അഹമ്മദ് കോയ സഖാഫി റമസാന്‍ മുന്നൊരുക്ക പ്രഭാഷണവും നടത്തി. മൂസല്‍മദനി തലക്കി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇബ്റാഹിം ദാരിമി ഗുണാജെ, അബൂബക്കര്‍ കാമില്‍ സഖാഫി, അഹ്‌മദ് മൗലവി കുണിയ, മൂസ സഖാഫി കളത്തൂര്‍, അബ്ദുര്‍റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുര്‍റഹ്‌മാന്‍ നിസാമി ഷിറിയ, എം ടി അബൂബക്കര്‍, അന്‍വര്‍ സഖാഫി ഷിറിയ, സി എം എ ചേരൂര്‍, ശാഫി സഅദി ഷിറിയ, എം പി മുഹമ്മദ് മണ്ണംകുഴി, ശാഫി സഅദി മുഗു, മൊയ്തു സഖാഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ടിപ്പു നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മഖ്ബറ സിയാറത്തിനും സമാപന പ്രാര്‍ഥനക്കും സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കി. സംഘാടക സമിതി ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ നന്ദിയും പറഞ്ഞു.

 

Latest