Connect with us

Kerala

സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി പത്മനാഭന്‍; മാപ്പു പറയണമെന്ന് ലൂസി കളപ്പുര

'രാജ്യം ആദരിക്കുന്ന എഴുത്തുകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.'

Published

|

Last Updated

കോട്ടയം | സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പത്മനാഭന്റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. രാജ്യം ആദരിക്കുന്ന എഴുത്തുകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും പത്മനാഭന്‍ പരാമര്‍ശം പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഠത്തിലെ മോശം അനുഭവങ്ങള്‍ സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പന വര്‍ധിക്കുമെന്നുമായിരുന്നു ടി പദ്മനാഭന്റെ പ്രസ്താവന. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും പത്മനാഭന്‍ പറഞ്ഞു.

ഇന്നലെ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പത്മനാഭന്‍ വിവാദ പ്രസ്താവന നടത്തിയത്. പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്ന് ലൂസി കളപ്പുര പറഞ്ഞു.

---- facebook comment plugin here -----

Latest