Connect with us

sys

എസ് വൈ എസ് ജില്ലാ സ്ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.പി എ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

പത്തനംതിട്ട | ചലനാത്മക യൗവനം സാധ്യമാക്കാനും സാമൂഹിക ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത ഉറപ്പുവരുത്താനും എസ് വൈ എസ് ജില്ലാ കമ്മിറ്റി പത്തനംതിട്ടയില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ടീം ഒലീവ് സ്ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.പി എ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു.

കിതാബുല്‍ അദ്കിയ, ലീഡര്‍ഷിപ്പ്, ചരിത്ര പഠനം, ആദര്‍ശം തുടങ്ങി വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പേഴക്കാപള്ളി, ഇ കെ മുഹമ്മദ് കോയ സഖാഫി, അബ്ദുസ്സമദ് യൂനിവേഴ്സിറ്റി, ഫഖ്‌റുദ്ദീന്‍ സഖാഫി മലപ്പുറം നേതൃത്വം നല്‍കി.

കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അശ്റഫ് ഹാജി, എ എം ഇസ്മാഈല്‍, സി എം സുലൈമാന്‍ ഹാജി നിരണം, സയ്യിദ് ബാഫഖ്‌റുദ്ദീന്‍ ബുഖാരി, സലാഹുദ്ദീന്‍ മദനി, എ പി മുഹമ്മദ് അശ്ഹർ സംസാരിച്ചു.

Latest