Connect with us

Ongoing News

സഊദിയില്‍ സിനോഫാം, സിനോവാക്ക് വാക്‌സിനുകള്‍ക്ക് അംഗീകാരം

സഊദിയില്‍ അംഗീകാരം ലഭിക്കുന്ന കൊവിഡ് വാക്‌സിനുകളുടെ എണ്ണം ആറായി

Published

|

Last Updated

റിയാദ് | സഊദിയില്‍ കൊവിഡ് വാക്‌സിനുകളായ സിനോഫാമും സിനോവാക്കിനും സഊദിയില്‍ അംഗീകാരം. ഇതോടെ രാജ്യത്തെ അംഗീകൃത വാക്‌സിനുകളുടെ എണ്ണം എണ്ണം ആറായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 13 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരിക്കുന്നത് . രാജ്യത്തെ ജനസംഖ്യയുടെ 62.05% പേര്‍ക്ക് ഒരു ഡോസും 37.70% പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക്ക, ഫൈസര്‍-ബയോഎന്‍ടെക്, ജോണ്‍സണ്‍ & ജോണ്‍സണ്‍, മോഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് സഊദി നേരത്തെ അംഗീകാരം നല്‍കിയത്.

 

 

 

Latest