Village assistant arrested in bribery case
മേലുദ്യോഗസ്ഥരുടെ അറിവോടെയാണു കൈക്കൂലി വാങ്ങിയതെന്ന് സുരേഷ്‌കുമാറിന്റെ മൊഴി
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും.

പാലക്കാട് | മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ മൊഴി നല്‍കി.
മേലുദ്യോഗസ്ഥര്‍ക്കും പങ്ക് നല്‍കിയിരുന്നു എന്നാണു മൊഴിയെങ്കിലും ആര്‍ക്കാണു നല്‍കിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും. കൈക്കൂലി വാങ്ങുന്നത് മറ്റാര്‍ക്കും വേണ്ടിയല്ലെന്ന് നേരത്തെ ഇയാള്‍ പറഞ്ഞിരുന്നു.
ഇയാള്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണെന്ന് അറിയില്ലായിരുന്നു എന്നാണ് സുരേഷ് കുമാര്‍ അറസ്റ്റിലായതിനു പിന്നാലെ വില്ലേജ് ഓഫിസര്‍ പറഞ്ഞത്.
ലോഡ്ജ് മുറിയില്‍ കണ്ടത്തിയ പണം പൂര്‍ണമായി താന്‍ കൈക്കൂലി വാങ്ങിയതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഏകദേശം ഒരു കോടിയോളം രൂപ കൈക്കൂലിയായി വാങ്ങി ലോഡ്ജില്‍ സൂക്ഷിച്ച സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.