Connect with us

National

സുപ്രിംകോടതി വിധികള്‍ നാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും

നിയമപരമായ അവതരണത്തില്‍ ഇംഗ്ലീഷ് ഭാഷ 99.9% പൗരമാര്‍ക്കും മനസ്സിലാകുന്നിലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രിംകോടതി വിധികള്‍ ഇനി ഹിന്ദി, ഗുജറാത്തി, ഒഡിയ, തമിഴ് എന്നീ നാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നിയമപരമായ അവതരണത്തില്‍ ഇംഗ്ലീഷ് ഭാഷ 99.9% പൗരമാര്‍ക്കും മനസ്സിലാകുന്നിലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

പൗരമാര്‍ക്ക് അവര്‍ സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഭാഷയില്‍ മനസ്സിലാക്കാന്‍ കഴിയാതെ നീതിയിലേക്കുളള പ്രവേശനം അര്‍ത്ഥപൂര്‍ണ്ണമാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തിൽ 1,268 വിധിന്യായങ്ങൾ 13 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് സുപ്രീം കോടതി പുറത്തിറക്കിയിരുന്നു. 1,091 വിധിന്യായങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ഒഡിയ (21), മറാഠി (14), അസ്സമീസ് (4), ഗാരോ (ഒന്ന്), കന്നഡ (17), ഖാസി (ഒന്ന്), മലയാളം (29), നേപ്പാളി (മൂന്ന്), പഞ്ചാബി (നാല്), തമിഴ് (52), തെലുങ്ക് (28), ഉർദു (മൂന്ന്) എന്നിങ്ങനെയാണ് മറ്റുഭാഷകളിലേക്കുള്ള വിവർത്തനങ്ങളുടെ കണക്ക്.

Latest