Connect with us

pulikkal panjayath

സാംസ്‌കാരിക പ്രവര്‍ത്തകന്റെ ആത്മഹത്യ: പ്ലാസ്റ്റിക് കമ്പനിക്ക് അനുമതി നല്‍കിയത് യു ഡി എഫ് കാലത്തെന്ന് പഞ്ചായത്ത് പ്രസിഡന്റ്

നിയമപരമായി പരിഹാരം നേടുന്നതിനുപകരം പഞ്ചായത്ത് ഭരണത്തെ അധിക്ഷേപിക്കാന്‍ ശ്രമം

Published

|

Last Updated

കൊണ്ടോട്ടി | സാംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിനുമുന്നില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആരോപണ വിധേയമായ പ്ലാസ്റ്റിക് ഫാക്ടറിക്ക് അനുമതി നല്‍കിയത് യു ഡി എഫ് ഭരണ സമിതിയുടെ കാലത്താണെന്ന് വിശദീകരണം.
ഫാക്ടറിക്കെതിരെ നിയമത്തിന്റെ വഴിതേടാന്‍ റസാഖ് തയ്യാറായിട്ടില്ലെന്നു പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് വിശദമാക്കി.

പ്രശ്‌നത്തിനു നിയമപരമായ പരിഹാരം നേടുന്നതിനുപകരം പ്രസിഡന്റിനേയും ഭരണസമിതിയേയും അധിക്ഷേപിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
യു ഡി എഫ് ഭരണസമിതിയുടെ കാലത്ത് അനുമതി ലഭിച്ച പ്ലാസ്റ്റിക് ഫാക്ടറിയുടെ മാലിന്യം മൂലമാണു സഹോദരന്‍ അഹമ്മദ് ബഷീര്‍ മരിച്ചത് എന്ന പ്രചാരണത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലെന്നും പ്രസിഡന്റ് മാധ്യമങ്ങളോടു പറഞ്ഞു.

റസാഖ് പയമ്പ്രോട്ടിന്റെ മരണം ഉയര്‍ത്തി പഞ്ചായത്തു ഭരണ സമിതിക്കെതിരായ നീക്കം കടുപ്പിക്കുകയാണ് യു ഡി എഫ്. ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് മാര്‍ച്ച നടത്തുന്നുണ്ട്.

 

Latest