Connect with us

Kozhikode

മര്‍കസില്‍ നാളെ പഠനാരംഭം; വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സംഗമിക്കും

വിവിധ ഇസ്ലാമിക കോഴ്സുകളും യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോഴ്സുകളിലേക്കുമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശന പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുത്ത് യോഗ്യത നേടിയ വിദ്യാര്‍ഥികളാണ് ഇന്ന് പഠനാരംഭം കുറിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | മര്‍കസ് കുല്ലിയ്യ ശരീഅഃയില്‍ പ്രവേശനം നേടിയ ആയിരത്തിലധികം വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം നാളെ  (ശനി) മര്‍കസില്‍ നടക്കും. വിവിധ ഇസ്ലാമിക കോഴ്സുകളും യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോഴ്സുകളിലേക്കുമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശന പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുത്ത് യോഗ്യത നേടിയ വിദ്യാര്‍ഥികളാണ് നാളെ പഠനാരംഭം കുറിക്കുന്നത്. പി ജി തലം വരെ അഫിലിയേറ്റഡ് യൂണിവേഴ്‌സിറ്റികളുടെ അംഗീകാരാത്തോടെ മികച്ച കോഴ്സുകളാണ് മര്‍കസ് സൗജന്യമായി നല്‍കി വരുന്നത്. ജമ്മു ആന്‍ഡ് കശ്മീര്‍ അടക്കം ഉത്തര, ദക്ഷിണ, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ മര്‍കസില്‍ പ്രവേശനം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ശിഷ്യത്വം, ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായുള്ള അഫിലിയേഷന്‍, അക്കാദമിക കരാറുകള്‍, മികച്ച അധ്യാപകര്‍, പഠന സൗകര്യങ്ങള്‍, ജോലി സാധ്യതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ മര്‍കസിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സുബ്ഹി നിസ്‌കാരാനന്തരം ആരംഭിക്കുന്ന ചടങ്ങില്‍ വിശുദ്ധ ഖുര്‍ആനിന് ശേഷം ഇസ്ലാമിലെ പ്രമുഖ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി പാരായണം ചെയ്തുകൊണ്ട് പഠനാരംഭം കുറിക്കും. സ്വഹീഹുല്‍ ബുഖാരി ഗഹനമായി പഠിക്കുകയും ഗവേഷണം നടത്തുകയും ഒരേസമയം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബുഖാരി ദര്‍സുകളില്‍ ഒന്ന് കൂടിയാണ് മര്‍കസിലേത്.

 

Latest