Connect with us

SSF Sahithyotsav 2021

ചരിത്രത്തെ ഓർമപ്പെടുത്തൽ വിദ്യാർഥി ദൗത്യം: മന്ത്രി റിയാസ്

കല്പറ്റ നാരായണൻ വിശിഷ്ടാതിഥിയായി

Published

|

Last Updated

താമരശ്ശേരി | ചരിത്രം തിരുത്തിയെഴുതപ്പെടുന്ന കാലത്ത് ചരിത്രത്തെ ഓർമപ്പെടുത്തൽ എസ് എസ് എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ദൗത്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലകളില്ലാത്ത പോരാട്ടമില്ല. 1921ൽ മലബാറിൽ നടന്ന കർഷക സമരം ഉൾപ്പെടെയുള്ള പോരാട്ടങ്ങളിലെല്ലാം കലകളുണ്ട്. അവയുടെ ഓർമകൾ സംരക്ഷിക്കാനുള്ള പദ്ധതികൾ ടൂറിസം വകുപ്പിന്റെ കീഴിൽ ആവിഷ്കരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ കല്പറ്റ നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

സഫ്‌വാൻ സഖാഫി പൊക്കുന്ന് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബശീർ സന്ദേശ പ്രഭാഷണം നടത്തി. ഡോ. എം എസ് മുഹമ്മദ് സ്വാഗതവും അഷ്‌റഫ് ഷഹബാസ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest