Connect with us

RAGGING

മണ്ണുത്തി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; റാഗിംഗെന്ന് വിദ്യാര്‍ഥികള്‍

സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Published

|

Last Updated

തൃശൂര്‍ | മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയിലെ പമ്പ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷി(19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തി.

ഹോര്‍ട്ടികള്‍ച്ചര്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു മഹേഷ്. ഒരാഴ്ച മുമ്പ് കോളജ് തുറന്നപ്പോഴാണ് സര്‍വകലാശാലയുടെ ഹോസ്റ്റലിലെത്തിയത്. ഇന്നലെ രാത്രി 12 വരെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രാത്രി 12ന് ശേഷമാണ് മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കെ എസ് യുക്കാരുടെ റാഗിംഗാണെന്നും എസ് എഫ് ഐ ആരോപിച്ചു. വിദ്യാര്‍ഥികളും ശക്തമായ പ്രതിഷേധത്തിലാണ്. പോലീസ് അന്വേഷിച്ച് ദുരൂഹത അകറ്റണമെന്നാണ് ഇവരുടെ ആവശ്യം.

Latest