Connect with us

Uae

ദുബെെ എക്സ്പോ സന്ദർശനത്തിന് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി സംഘം

വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്ന മലപ്പുറം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരിയുടെ ആശയത്തിൽ നിന്നാണ് നോളജ് ഹണ്ട് ആവിഷ്കരിച്ചത്.

Published

|

Last Updated

ദുബൈ |മഅദിന്‍ നോളജ് ഹണ്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ എക്‌സ്‌പോ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. എക്‌സ്‌പോയിലെ വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം സംഘം യുഎഇയിലെ വിവിധ എമിറേറ്റുകളിലും പര്യടനം നടത്തും.

വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അറിവിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക എന്ന മലപ്പുറം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ ആശയത്തില്‍ നിന്നാണ് നോളജ് ഹണ്ട് ആവിഷ്‌കരിച്ചത്. വ്യത്യസ്ത സംഘങ്ങള്‍ ഇതിനകം വിവിധ രാജ്യങ്ങളില്‍ ചരിത്രാന്വേഷണ യാത്രകള്‍ നടത്തിയിട്ടുണ്ട്. അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ നോളജ് ഹണ്ട് വിവിധ തലങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താനും ആശയവിനിമയം അവസരമൊരുക്കുന്നതിനും വേദിയാവുന്നുണ്ട്. ഓരോ പ്രദേശത്തെയും ജീവിതവും അവരുടെ സാംസ്‌കാരികവും സാമൂഹികവുമായ കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ നോളജ് ഹണ്ടിലൂടെ സാധിക്കുന്നുവെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

മഅ്ദിന്‍ അക്കാദമിയുടെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സയ്യിദ് മുഖ്താര്‍ അഹ്മദ് പരുത്തിക്കോട്, അബ്ദുല്‍ വാഹിദ് പൂനൂര്‍, റശീദ് ഗൂഡല്ലൂര്‍, ശബീര്‍ അലി വണ്ടൂര്‍, മിദ്ലാജ് വഴിക്കടവ്, അദ്‌നാന്‍ പാങ്ങ്, യഹ്യ ഫസല്‍ എരുമമുണ്ട, സിനാന്‍ തൃപ്പനച്ചി, സഫ്വാന്‍ ഒറ്റപ്പാലം, മുബഷിര്‍ ഒതുക്കുങ്ങല്‍, മുഹമ്മദ് അലി പൂവ്വത്തിക്കല്‍, റാഷിക് കാട്ടാകട എന്നീ 15 വിദ്യാര്‍ത്ഥികളാണ് യു എ ഇയിലെത്തിയ സംഘത്തിലുള്ളത്. ദുബൈ സിറാജ് ഓഫീസില്‍ സംഘം മാധ്യമ മേഖലയുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് സെഷനില്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest