Connect with us

earthquake

ഓസ്‌ട്രേലിയയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി.

Published

|

Last Updated

മെല്‍ബണ്‍ | ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം പ്രാദേശിക സമയം രാവിലെ 9.15ന് ഭൂചലനമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്തെ മാന്‍സ്ഫീള്‍ഡില്‍നിന്ന് 54 കിലോമീറ്റര്‍ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ട്. പ്രഭാത പരിപാടി നടക്കുന്നതിനിടെയുണ്ടായ ഭൂചലനം വാര്‍ത്താചാനല്‍ സ്റ്റുഡിയോയെ ബാധിച്ചതിന്റെ ദൃശ്യങ്ങള്‍ എബിസി സംപ്രേഷണം ചെയ്തു. 1979ല്‍ രാജ്യത്തുണ്ടായ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചിരുന്നു

 

 

Latest