Connect with us

National

നേപ്പാളിൽ ഭൂചലനം; ഡൽഹിയിൽ ശക്തമായ പ്രകമ്പനം

റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയുള്ള ഭൂചലനമാണ് നേപ്പാളിൽ അനുഭവപ്പെട്ടത്.

ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നിന്ന് 148 കിലോമീറ്റര്‍ കിഴക്ക് നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒരു മിനിറ്റില്‍ താഴെയായിരുന്നു ഭൂചലനം നീണ്ടു നിന്നത്. ഒരു മിനിറ്റില്‍ താഴെ നീണ്ടുനിന്ന ഭൂചലനത്തില്‍ സീലിംഗ് ഫാനുകളുടെയും വീട്ടുപകരണങ്ങളുടെയും കുലുക്കത്തിന്റെ വീഡിയോകള്‍ ഡല്‍ഹി-എന്‍സിആര്‍ നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

---- facebook comment plugin here -----

Latest