Connect with us

Kerala

കോട്ടയം പാമ്പാടിയില്‍ തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെയാണ് ഏഴ് പേര്‍ക്ക് ഒരേ നായയുടെ കടിയേറ്റത്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ നായക്ക് പേവിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്.

Published

|

Last Updated

കോട്ടയം | കോട്ടയത്തെ പാമ്പാടിയില്‍ ഏഴ് പേരെ തെരുവുനായ ആക്രമിച്ചു. പരുക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. നായ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെയാണ് ഏഴ് പേര്‍ക്ക് ഒരേ നായയുടെ കടിയേറ്റത്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ നായക്ക് പേവിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്. നിഷ സുനില്‍ എന്ന വീട്ടമ്മയുടെ ശരീരത്തില്‍ 38 മുറിവുകളാണ് നായയുടെ കടിയേറ്റുണ്ടായത്. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു സ്ത്രീയെയും നായ ആക്രമിച്ചു. സുമിയുടെ കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇതേ നായ തന്നെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 12 വയസുകാരിയെയും ആക്രമിച്ചു.