Connect with us

Eranakulam

കൊച്ചിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം

വിദ്യാര്‍ത്ഥിനിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ചികിത്സ ലഭിച്ചശേഷം കുട്ടി പരീക്ഷയെഴുതി.

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂളില്‍ വച്ച് തെരുവ് നായ കടിച്ചത്. പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.

കടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ത്ഥിനിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ചികിത്സ ലഭിച്ചശേഷം വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതി. ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിരോധ വാക്‌സിനെടുത്തു.