Connect with us

Stray dog ​​attack

തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

ആദ്യഘട്ട കുത്തിവെപ്പ് കൊച്ചി നഗരത്തില്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെങ്ങും തെരുവ് നായ ആക്രമണം രക്ഷമായിരിക്കെ സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ്.

കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവെപ്പ്.

പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി മെഗാ വാക്‌സിനേഷനിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പത്ത് ലക്ഷം വാക്‌സിന്‍ എത്തിക്കും. സുരക്ഷ ഉറപ്പാക്കാന്‍ എത്രയും വേഗം നായ്ക്കളിലെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്നാണ് വിദ്ഗദര്‍ പറയുന്നത്.

 

 

Latest