Connect with us

Kerala

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 10ന്; 12986 സ്‌കൂളുകളില്‍ നാളെ പ്രവേശനോത്സവം

ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, കായികമേള, പ്രവര്‍ത്തി പരിചയ മേള എന്നിവ ഉണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം |  എസ്എസ്എല്‍സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി .ജൂണ്‍ 12നാണ് ഹയര്‍സെക്കന്ററി ഫലപ്രഖ്യാപനം സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കും. സ്‌കൂളില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.

ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, കായികമേള, പ്രവര്‍ത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താന്‍ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്സ്‌ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓണലൈന്‍ പഠന രീതി ഒഴിവാക്കില്ല. വിക്ടേഴ്‌സിന് രണ്ടാം ചാനല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

353 അധ്യാപകരെ പിഎസ്സി വഴി കഴിഞ്ഞ ദിവസങ്ങളില്‍ നിയമിച്ചു. 6000 അധ്യാപകര്‍ക്ക് അഡൈ്വസ് മെമോ നല്‍കിയതായും മന്ത്രി പറഞ്ഞു. അന്തിമ അക്കാദമിക് മാനുവല്‍ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകും. ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളോട് വിവേചനം കാണിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.