Connect with us

Kerala

എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവ്; മഅദിന്‍ ദഅവാ വിദ്യാര്‍ഥിക്ക് തിളക്കമാര്‍ന്ന വിജയം

കാമ്പസ് വിഭാഗം ഇംഗ്ലീഷ് കഥാ രചന, ഡിജിറ്റല്‍ ഡിസൈനിംഗ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ന്യൂസ് റൈറ്റിംഗില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

Published

|

Last Updated

മലപ്പുറം |  വെസ്റ്റ് ബംഗാളില്‍ നടന്ന എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവില്‍ മഅദിന്‍ ദഅവാ കോളേജ് വിദ്യാര്‍ഥി പി ടി മുഹമ്മദ് ജസീലിന് തിളക്കമാര്‍ന്ന വിജയം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ മാറ്റുരച്ച സാഹിത്യോത്സവില്‍ കാമ്പസ് വിഭാഗം ഇംഗ്ലീഷ് കഥാ രചന, ഡിജിറ്റല്‍ ഡിസൈനിംഗ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ന്യൂസ് റൈറ്റിംഗില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് മഅദിന്‍ വിദ്യാര്‍ഥി ശ്രദ്ധേയനായത്.

മഅദിന്‍ ദഅവാ കോളേജ് ഏഴാം വര്‍ഷ വിദ്യാര്‍ഥിയായ ജസീലിന് സിയുഇടി പി ജി 2022 എന്‍ട്രന്‍സ് എക്സാമിലൂടെ പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എം എ മാസ്സ് കമ്മ്യൂണിക്കേഷന് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശിയായ പതിയന്‍ തൊടിക ഹംസ സഖാഫി – നൂര്‍ജഹാന്‍ ദമ്പതികളുടെ മകനാണ്.

മഅദിന്‍ അക്കാദമി സ്‌കില്‍ ഡവലപ്പ്മെന്റ്, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ എന്നിവയിലൂടെ ഡിജിറ്റല്‍ ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, 3ഡി പ്രിന്റിംഗ് മേഖലകളില്‍ കോഴ്സുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മികച്ച വിജയം നേടിയ ജസീലിനെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.