Connect with us

Malappuram

എസ് എസ് എഫ് സാഹിത്യോത്സവ്: ഡിവിഷൻ ശില്പ്പശാലകൾ ആരംഭിച്ചു

Published

|

Last Updated

കോട്ടക്കൽ | എസ് എസ് എഫ് 29-ാം എഡിഷൻ സാഹിത്യോത്സവിന്റെ ഡിവിഷൻ ശിൽപശാലകൾ മലപ്പുറം വെസ്റ്റ് ജില്ലയിൽ ആരംഭിച്ചു. തിരുരങ്ങാടി ഡിവിഷൻ ശിൽപ്പശാല എസ് എസ്‌ എഫ് ജില്ലാ സെക്രട്ടറി അബ്ദുൽ ഹഫീള് അഹ്സനി ഉദ്ഘാടനം ചെയ്തു. ഇന്ന് കോട്ടക്കൽ ഡിവിഷനിലെ പൊന്മളയിലും,തേഞ്ഞിപ്പലം ഡിവിഷനിലെ പടിക്കൽ,പുത്തനത്താണി ഡിവിഷനി വൊട്ടിച്ചിയിലും ഈമാസം 28ന് താനൂർ ഡിവിഷനിലെ താനാളൂരിലും,പൊന്നാനി ഡിവിഷനിലെ പനമ്പാട് 27ന് തിരൂർ ശില്പ്പശാല നടക്കും

സംസ്ഥാന,ജില്ല പരിശീലകർ ഡിവിഷൻ ശില്പ്പശാലക്ക് നേതൃത്വം നൽകും സെക്ടർ സമിതി അംഗങ്ങളാണ് ശില്പ്പശാലകളിൽ പങ്കെടുക്കുന്നത്.

ഫാമിലി മുതൽ സംസ്ഥാന തലം വരെ വിവിധ വിഭാഗങ്ങളിലായാണ് എസ് എസ് എഫ് സഹിത്യോത്സവുകൾ നടത്തിവരുന്നത്. പരിശീലനം ലഭിച്ച പ്രവർത്തകരാണ് ഒരോ ഘടകങ്ങളിലെയും സാഹിത്യോത്സവുകൾക്ക് നേതൃത്വം നൽകുക.

---- facebook comment plugin here -----

Latest