Connect with us

Malappuram

എസ് എസ് എഫ് സാഹിത്യോത്സവ്: 'ഇതൾ വിരിയുന്നു' ജില്ലാ പരിശീലന ക്യാമ്പ് നാളെ

പരിശീലനം ലഭിച്ച പ്രവർത്തകരാണ് ഒരോ ഘടകങ്ങളിലെയും സാഹിത്യോത്സവുകൾക്ക് നേതൃത്വം നൽകുക

Published

|

Last Updated

കോട്ടക്കൽ | എസ് എസ് എഫ് 29-ാം എഡിഷൻ സാഹിത്യോത്സവിന്റെ ‘ഇതൾ വിരിയുന്നു’ ജില്ലാപരിശീലന ക്യാമ്പ് നാളെ നടക്കും. എസ് എസ്‌ എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നേരോത്ത് ജില്ലാപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എരിക്കോട് യൂത്ത് സ്ക്വയറിൽ നടക്കുന്ന ക്യാമ്പിൽ സാഹിത്യോത്സവ് ജില്ലാ സമിതി ചെയർമാൻ അബ്ദുൽ ഹഫീള് അഹ്സനി അദ്ധ്യക്ഷത വഹിക്കും.

ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി, ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ സംസാരിക്കും സംസ്ഥാന പരിശീലകർ ക്യാമ്പിന് നേതൃത്വം നൽകും. ഡിവിഷൻസമിതി അംഗങ്ങളാണ് ക്യാമ്പ് പ്രതിനിധികൾ.

ഫാമിലി മുതൽ സംസ്ഥാന തലം വരെ വിവിധ വിഭാഗങ്ങളിലായാണ് എസ് എസ് എഫ് സഹിത്യോത്സവുകൾ നടത്തിവരുന്നത്. ഈ മാസം 31വരെയാണ് ഫാമിലി സാഹിത്യോത്സവുകൾ നടക്കുക. ജൂൺ 1 മുതൽ 30 വരെ ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകളും ജൂലൈ 1 മുതൽ 20 വരെ സെക്ടർ സാഹിത്യോത്സവുകളും ജൂലൈ 21മുതൽ ആഗസ്റ്റ് 15 വരെ ഡിവിഷൻ സാഹിത്യോത്സവുകളും നടക്കും.

ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി പുസ്ത്തക മേള,ചർച്ചസംഗമം,സാംസ്ക്കാരിക സദസ്സ് സംഘടിപ്പിക്കും.

പരിശീലനം ലഭിച്ച പ്രവർത്തകരാണ് ഒരോ ഘടകങ്ങളിലെയും സാഹിത്യോത്സവുകൾക്ക് നേതൃത്വം നൽകുക. ഈ മാസം 20 മുതൽ 30 വരെ സെക്ടർ സമിതി അംഗങ്ങൾക്ക് ഡിവിഷനിൽ പരിശീലന ക്യാമ്പ് നടക്കും.

വീടുകളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവുകൾക്ക് പുറമേ 2421 ഘടകങ്ങളിൽ സാഹിത്യോത്സവുകൾ നടക്കും.u

Latest