Connect with us

Kozhikode

എസ് എസ് എഫ് കോഴിക്കോട്‌ ജില്ലാ സാഹിത്യോത്സവ്; മുക്കം ഡിവിഷന്‍ ജേതാക്കള്‍

Published

|

Last Updated

താമരശ്ശേരി | എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവില്‍ 322 പോയിന്റുകള്‍ നേടി മുക്കം ഡിവിഷന്‍ ജേതാക്കളായി. 303 പോയിന്റുകള്‍ നേടി ഫറോക്ക് ഡിവിഷന്‍ രണ്ടാം സ്ഥാനവും 273 പോയിന്റുകള്‍ നേടി കോഴിക്കോട് ഡിവിഷന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ക്യാംപസ് വിഭാഗത്തില്‍ കോഴിക്കോട് ഗവ. ലോ കോളേജ് ജേതാക്കളായി. മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടാം സ്ഥാനവും നരിക്കുനി ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് കോളേജ് മൂന്നാം നേടി. കലാപ്രതിഭകളായി

മഹ്ഫൂസ്‌ റൈഹാൻ കോഴിക്കോട്‌, ഷാമിൽ റിസാൻ കൊടുവള്ളിയെയും സർഗ പ്രതിഭകളായി ജാബിർ അബ്ദുള്ള കൊയിലാണ്ടി, ഫിർദൗസ്‌ പൂനൂർ എന്നിവരെയും തെരഞ്ഞെടുത്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അണ്ടോണയില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ സെന്റര്‍ വഴി ഫിജിറ്റല്‍ ആയാണ് സാഹിത്യോത്സവ് നടന്നത്. പതിനാല് ഡിവിഷനുകളില്‍ നിന്നായി രണ്ടായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഏഴ് വിഭാഗങ്ങളിലായി 97 മത്സരങ്ങള്‍ നടന്നു.

സമാപന സംഗമം എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹമ്മദ് മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. സയ്യിദ് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ അവേലം അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി,  ജി അബൂബക്കര്‍, അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, ഹാമിദലി സഖാഫി പാലാഴി സംസാരിച്ചു. അനീസ് മുഹമ്മദ് ജി സ്വാഗതവും ഫുളൈല്‍ സഖാഫി നന്ദിയും പറഞ്ഞു.

Latest