Connect with us

Kasargod

എസ് എസ് എഫ് പ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ബിലാലിന്റെ നിര്യാണത്തില്‍ എസ് എസ് എഫ് വലിയപറമ്പ്, മാവിലക്കടപ്പുറം സെക്ടര്‍, തൃക്കരിപ്പൂര്‍ ഡിവിഷന്‍, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികള്‍ അനുശോചിച്ചു.

Published

|

Last Updated

നീലേശ്വരം  |നീലേശ്വരം | സജീവ സുന്നി പ്രവർത്തകനും എസ് എസ് എഫ് വെളുത്ത പൊയ്യ യൂണിറ്റ് മെമ്പറും സാഹിത്യോത്സവത്തിലെ നിറസാന്നിധ്യവുമായിരുന്ന ബിലാൽ വി (16) കൂട്ടുകാരുമായി കുളിക്കാൻ പോയപ്പോൾ ചീമേനി കാക്കടവിൽ ഒഴുക്കിൽപെട്ട് മരിച്ചു. വെളുത്ത പൊയ്യയിലെ കെ സി ഷുക്കൂർ – നസീമ ദമ്പദികളുടെ  മകനാണ്. സഹോദരങൾ : സമീന , ഫാത്തിമ , ഷാകിറ. എസ് എസ് എഫ് ജില്ലാ, ഡിവിഷൻ സാഹിത്യോത്സവത്തിൽ പ്രതിഭയായിരുന്നു. ബിലാലിന്റെ നിര്യാണത്തിൽ എസ് എസ് എഫ്  വലിയപറമ്പ്, മാവിലക്കടപ്പുറം സെക്ടർ, തൃക്കരിപ്പൂർ ഡിവിഷൻ, കാസർഗോഡ് ജില്ലാ കമ്മിറ്റികൾ അനുശോചിച്ചു. ആരോടും വിനയത്തോടെ പെരുമാറുന്ന മാതൃക വ്യക്തിത്വമായിരുന്നു ബിലാൽ എന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു.  ബിലാലിന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കുവാൻ എസ് എസ് എഫ് കാസർഗോഡ് ജില്ല   കമ്മിറ്റി അഭ്യർത്ഥിച്ചു.


 

---- facebook comment plugin here -----

Latest