Connect with us

national herald case

സോണിയ അടുത്ത ആഴ്ച ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല

കൂടുതല്‍ സമയം ചോദിക്കാന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. കൂടുതല്‍ സമയം ചോദിക്കാനാണ് തീരുമാനം. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും സോണിയാ ഗാന്ധി ഹാജരായിരുന്നില്ല. കൊവിഡിനെ തുടര്‍ന്ന് വിശ്രമത്തിലാണ് സോണിയാ ഗാന്ധി എന്നാണ് പാര്‍ട്ടി പറയുന്നത്. മറ്റ് ശാരീരിക പ്രശ്‌നങ്ങളും സോണിയക്കുണ്ട്. അതിനിടെ രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചായി മൂന്നാം ദിനവും ചോദ്യം ചെയ്യാനാണ് ഇ ഡി തീരുമാനം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ കമ്മീഷന്‍ നല്‍കിയതിന് തെളിവുണ്ടെന്നാണ് ഇ ഡി പറയുന്നത്.