Connect with us

Kerala

മാതാവിനെ മര്‍ദ്ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടുനിന്നപ്പോഴാണ് രാധാമണിക്ക് മകന്റെ ക്രൂരമര്‍ദ്ദനം ഏറ്റത്

Published

|

Last Updated

പത്തനംതിട്ട: |  മാതാവിനെ മര്‍ദ്ദിച്ച കേസില്‍ മകനെ പോലിസ് അറസ്റ്റ് ചെയ്തു. അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി(61)ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മകന്‍ രഞ്ജിത്ത് (40) ആണ് ശനിയാഴ്ച അറസ്റ്റിലായത്. മന:പ്പൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്കുശേഷം വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടുനിന്നപ്പോഴാണ് രാധാമണിക്ക് മകന്റെ ക്രൂരമര്‍ദ്ദനം ഏറ്റത്.

കൈകള്‍ കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച ഇയാള്‍ ശ്വാസം മുട്ടിക്കുകയും, തൊഴിക്കുകയും, നെഞ്ചില്‍ പിടിച്ചമര്‍ത്തുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest