Connect with us

National

നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇനി സ്‌നിഫര്‍ ഡോഗ്‌സും

Published

|

Last Updated

ഭോപ്പാല്‍ | നമീബിയയില്‍ നിന്നും അടുത്തിടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച സുരക്ഷയൊരുക്കാന്‍ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡും. ഹരിയാനയിലെ പന്‍ച്കുളയിലുള്ള ഐ ടി ബി പി ഫോഴ്‌സ് പരിശീലന കേന്ദ്രത്തില്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായകള്‍ക്ക് പരിശീലനം നല്‍കിവരികയാണ്. ചീറ്റകളെ വേട്ടക്കാരില്‍ നിന്ന് സംരക്ഷിക്കാനാണ് സ്‌നിഫര്‍ ഡോഗുകളെ കാവലിന് നിയോഗിക്കുന്നത്.

പ്രധാനമന്ത്രിയുടെ ജന്‍മദിനത്തിലാണ് ഇന്ത്യയിലേക്ക് ചീറ്റകളെ തുറന്നുവിട്ടത്. അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയുമാണ് എത്തിച്ചത്. ഇന്ത്യയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്

കടുവയുടെ തൊലി, അസ്ഥികള്‍, ആനക്കൊമ്പ്, രക്തചന്ദനം, മറ്റ് അനധികൃത വന ഉത്പന്നങ്ങള്‍ എന്നിവ കണ്ടെത്താനും നായകള്‍ക്ക് പരിശീലനം നല്‍കും. ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യയുമായി (വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ) സഹകരിച്ചാണ് ഐ ടി ബി പി നായകളെ പരിശീലിപ്പിക്കുന്നതെന്ന് പരിശീലന കേന്ദ്രത്തിലെ ഐ.ജി ഈശ്വര്‍ സിംഗ് ദുഹാന്‍ പറഞ്ഞു. മണം പിടിക്കല്‍, അനുസരണ, ട്രാക്കിംഗ് തുടങ്ങിയവയില്‍ ഏഴ് മാസത്തെ പരിശീലനത്തിന് ശേഷം നായകള്‍ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡില്‍ ചേരും.

മനുഷ്യാവശിഷ്ടങ്ങള്‍, സ്ഫോടകവസ്തുക്കള്‍, നിയമവിരുദ്ധ മയക്കുമരുന്ന്, കറന്‍സി, രക്തം, അനധികൃത മൊബൈല്‍ ഫോണുകള്‍ പോലുള്ള നിരോധിത ഇലക്ട്രോണിക്സ് എന്നിവ കണ്ടെത്തുന്നതിന് വേണ്ടി പരിശീലനം സിദ്ധിച്ച നായകളാണ് സ്‌നിഫര്‍ നായകള്‍ (അന്വേഷണ നായകള്‍). ഗന്ധം ഉപയോഗപ്പെടുത്തിയാണ് ഇത്തരം നായകള്‍ പ്രധാനമായും തിരച്ചില്‍ നടത്തുന്നത്.

 

Latest