Connect with us

Ongoing News

കടത്തിയത് നാരങ്ങയുടെ രൂപത്തില്‍; 5.8 കോടിയുടെ മയക്കുമരുന്ന് പിടികൂടി, നാലുപേര്‍ അറസ്റ്റില്‍

Published

|

Last Updated

ദുബൈ | നാരങ്ങയുടെ രൂപത്തില്‍ കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം പോലീസ് കണ്ടെത്തി. 5.8 കോടി ദിര്‍ഹം വിലമതിക്കുന്ന 1,160,500 ക്യാപ്റ്റഗണ്‍ ഗുളികകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് അറബ് വംശജരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ’66’ എന്ന് പേരിലായിരുന്നു പോലീസ് ഓപ്പറേഷന്‍. ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫഷനലായി രംഗത്തിറങ്ങിയായിരുന്നു വേട്ട. മയക്കുമരുന്ന് ഗുളികകള്‍ ശീതീകരിച്ച കണ്ടെയ്‌നറില്‍ നാരങ്ങാ പെട്ടികള്‍ക്കകത്താക്കി കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

മയക്കുമരുന്ന് വില്‍പനക്കാരെയും പ്രമോട്ടര്‍മാരെയും അറസ്റ്റ് ചെയ്യാനും നമ്മുടെ സമൂഹത്തെ ദ്രോഹിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ തടയാനും ദുബൈ പോലീസ് ഏതറ്റം വരെയും പോകുമെന്ന് ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ്ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. എല്ലാ സുരക്ഷാ നുറുങ്ങുകളും ലഭിക്കുന്ന വിവരങ്ങളും ഗൗരവമായി കണ്ടുവെന്ന് കുറ്റാന്വേഷണ കാര്യങ്ങളുടെ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്്‌റാഹീം അല്‍ മന്‍സൂരി വിശദീകരിച്ചു, അറബ് രാജ്യത്ത് നിന്ന് ശീതീകരിച്ച കണ്ടെയ്‌നറില്‍ മയക്കുമരുന്ന് കടത്താന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ടാസ്‌ക് ഫോഴ്‌സ് രൂപവത്ക്കരിച്ച് ദുബൈ കസ്റ്റംസുമായി ഏകോപിപ്പിച്ച് അന്വേഷണം നടത്തുകയായിരുന്നുവെന്ന് അല്‍ മന്‍സൂരി വിശദീകരിച്ചു.

 

---- facebook comment plugin here -----

Latest