Connect with us

Kerala

കൊല്ലത്ത് ആറ് വയസ്സുകാരിക്ക് പീഡനം; 77കാരന്‍ അറസ്റ്റില്‍

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം.

Published

|

Last Updated

കൊല്ലം | ചടയമംഗലത്ത് ആറ് വയസ്സുകാരിക്ക് ക്രൂരമായ പീഡനം. നിലമേല്‍ കൈതോട് സ്വദേശി ശംസുദ്ദീന്‍ (77) അറസ്റ്റിലായി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ശംസുദ്ദീന്‍ കുട്ടിയെ റബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ചാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

തുടര്‍ന്ന് രാത്രി കിടക്കുന്ന സമയത്ത് കുട്ടി ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ശംസുദ്ദീന്റെ പേര് പറഞ്ഞ് നിലവിളിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ ഇക്കാര്യമറിഞ്ഞത്.

Latest