Connect with us

Idukki

ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം;' പ്രതി പിടിയില്‍

Published

|

Last Updated

ഇടുക്കി | ആനച്ചാലില്‍ ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാനിനെയാണ് പോലീസ് പിടികൂടിയത്. ആറുവയസുകാരന്‍ അല്‍ത്വാഫ് ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഭാര്യയുടെ മാതാവിനെയും സഹോദരിയെയും മക്കളെയും മുഹമ്മദ് ഷാന്‍ ആക്രമിക്കുകയായിരുന്നു.

മുതുവാന്‍കുടിയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം സ്ഥലം വിട്ട ഇയാള്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ അല്‍ത്വാഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഫിയയുടെ നില ഗുരുതരമാണ്.