Kozhikode
സിസ്ബ്രീസ് - ബി സ്‌റ്റെപ്‌സ് ബിസിനസ്സ് മീറ്റ് ശനിയാഴ്ച
കോവിഡാനന്തരം ബിസിനസ്സിനെയും, മനസ്സിനെയും എങ്ങിനെ പവര്‍ അപ്പ് ചെയ്യാം, കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങുവാന്‍ കഴിയുന്ന ബിസിനസ്സുകള്‍, സംരംഭകര്‍ക്കുള്ള വിവിധ സബ്‌സിഡികള്‍, ഡിസ്ട്രിബൂഷന്‍, ന്യൂ ജനറേഷന്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സമഗ്രമായ ക്‌ളാസുകള്‍ നടക്കും.

കോഴിക്കോട് | കിന്‍ഫ്രയിലെ ഐ ടി സ്ഥാപനമായ സിസ്ബ്രീസ് ടെക്‌നോളജീസും, ബി-സ്റ്റെപ്‌സ് ബിസിനസ് കമ്മ്യൂണിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റ്, ഡിസംബര്‍ 18ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ കോഴിക്കോട് ഹൈ ലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കും. ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍, എം. എ. റഷീദ്, ദീപേഷ് നായര്‍, വ്യവസായ വകുപ്പ് ടപ്യൂട്ടി ഡയറക്ടര്‍ ഗൗതം യോഗീശ്വര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത സെഷനുകള്‍ നയിക്കും.
കോവിഡാനന്തരം ബിസിനസ്സിനെയും, മനസ്സിനെയും എങ്ങിനെ പവര്‍ അപ്പ് ചെയ്യാം, കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങുവാന്‍ കഴിയുന്ന ബിസിനസ്സുകള്‍, സംരംഭകര്‍ക്കുള്ള വിവിധ സബ്‌സിഡികള്‍, ഡിസ്ട്രിബൂഷന്‍, ന്യൂ ജനറേഷന്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സമഗ്രമായ ക്‌ളാസുകള്‍ നടക്കും.
മന്ത്രി, എം. പി, എം. എല്‍. എ എന്നിവര്‍ പങ്കെടുക്കുന്ന മീറ്റില്‍ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. വ്യവസായ വകുപ്പ്, കെ. എഫ്. സി, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ബി. എന്‍. ഐ എന്നിവിടങ്ങളിലെ ഉന്നതരും പങ്കെടുക്കും.
പ്രോഡക്റ്റ് / സര്‍വീസ് എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്റ്റാളുകള്‍/ പ്രോഡക്റ്റ് / ബിസിനസ് / ലോഗോ എന്നിവ ലോഞ്ച് ചെയ്യാന്‍ താല്പര്യമുള്ളവര്‍ 790 7324 139, 859 0399 909 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.