Connect with us

Siraj Campaign

സിറാജ് ക്യാമ്പയിൻ: ജില്ലാ പ്രമോഷൻ കൗൺസിൽ നിലവിൽ വന്നു

എം കെ ഹാമിദ് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രൊഫ. യു സി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കണ്ണൂർ | ഈ മാസം 16 മുതൽ ഒക്ടോബർ 15 വരെ നടക്കുന്ന സിറാജ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സിറാജ് ജില്ലാ പ്രമോഷൻ കൗൺസിൽ നിലവിൽ വന്നു. സുന്നി സംഘടനകളുടെ ജില്ലാ എക്‌സിക്യുട്ടീവ് സംയുക്ത സംഗമം എം കെ ഹാമിദ് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രൊഫ. യു സി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

വി വി അബൂബക്കർ സഖാഫി പദ്ധതി അവതരണവും നിസാർ അതിരകം വിഷയാവതരണവും നടത്തി. മുഹമ്മദ് സഖാഫി ചൊക്ലി സ്വാഗതവും കെ വി സമീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം കെ ഹാമിദ് മാസ്റ്റർ (ചെയ.), മുഹമ്മദ് സഖാഫി ചൊക്ലി (ജന. കൺ.), നിസാർ അതിരകം (കോ-ഓർഡിനേറ്റർ), അബ്ദുല്ലക്കുട്ടി ബാഖവി, കെ പി കമാലുദ്ദീൻ മൗലവി, അലി മൊഗ്രാൽ (വൈ.ചെയ.), കെ വി സമീർ, പി കെ അബ്ദുർ റഹ്മാൻ മാസ്റ്റർ, ശംസീർ കടാങ്കോട് (കൺവീനർമാർ).

Latest