Connect with us

National

ഏക സിവില്‍ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍; അവതരണം പ്രതിപക്ഷ പ്രതിഷേധത്തിനിടെ

രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി എം പി. കിരോദി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഏക സിവില്‍ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍. രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി എം പി. കിരോദി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ അവതരണം.

നേരത്തെ, ബില്‍ അവതരിപ്പിക്കാനായി ബി ജെ പി എം പി അനുമതി തേടിയപ്പോള്‍ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. സി പി എം, മുസ്ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ബില്‍ അവതരണാനുമതി ആവശ്യത്തത്തെ എതിര്‍ത്തത്. ഈ സമയത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലുണ്ടായിരുന്നില്ല. അബ്ദുല്‍ വഹാബ് എം പി ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തി. ഇവരും ബില്ലിനെ ശക്തമായി എതിര്‍ത്തു.

വോട്ടെടുപ്പില്‍ 23നെതിരെ 63 വോട്ടുകള്‍ക്ക് ബില്‍ അവതരണത്തിനുള്ള ആവശ്യം പാസാവുകയായിരുന്നു. ബി ജെ പി എം പി. കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ ആയി ഏക സിവില്‍ കോഡ് സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. ബില്‍ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ബില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് സി പി എമ്മും പറഞ്ഞു. ബില്ലിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇല്ലാതിരുന്നതിനെ അബ്ദുല്‍ വഹാബ് എം പി വിമര്‍ശിച്ചു.

 

 

 

 

Latest