Connect with us

ssf

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കൽ പൗരൻമാരുടെ ബാധ്യതയെന്ന് സിദ്ദീഖ് സഖാഫി ഒറ്റപ്പാലം

നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ വലിയ ആശയം ഒരിക്കലും കൈമോശം വന്ന് പോകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Published

|

Last Updated

പാലക്കാട് | രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ രാജ്യത്തെ ഓരോ പൗരൻമാർക്കും ബാധ്യതയുണ്ടെന്ന് എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റ് എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യ ലോകത്തിന് മുന്നിൽ എന്നും തലയുയർത്തി നിന്നിട്ടുണ്ട്. ഏറ്റവും വലുതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടെ വലിയ കരുത്ത്. ഭരണഘടനാ മൂല്യങ്ങൾ കൃത്യമായി പാലിക്കാനും സംരക്ഷിക്കാനും ഭരണകൂടങ്ങൾക്കും ബാധ്യതയുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ വലിയ ആശയം ഒരിക്കലും കൈമോശം വന്ന് പോകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഒറ്റപ്പാലം മർകസിൽ സംഘടിപ്പിച്ച ‘ഇംപൾസ് സ്റ്റുഡന്റ്സ് മീറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർഥികൾക്ക് സമഗ്ര പരിശീലനത്തിന് വേണ്ടിയാണ് ഇംപൾസ് സംഘടിപ്പിച്ചത്.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി വിഷയാവതരണം നടത്തി. ഫിനാ.സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ആർ കുഞ്ഞുമുഹമ്മദ്, ജില്ലാ പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം, ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര സംസാരിച്ചു.

Latest