Connect with us

Ongoing News

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നു; ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

Published

|

Last Updated

പൊന്നാനി | ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഗണ്യമായ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും പുഴയോരത്തുള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കനോലി കനാല്‍ തീരത്തുള്ളവരും കര്‍മ റോഡില്‍ താമസിക്കുന്നവരും മറ്റും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറവും നിര്‍ദേശിച്ചു. കാലവര്‍ഷം ശക്തിയാര്‍ജിക്കുന്ന അവസരത്തില്‍ ഈ പ്രദേശങ്ങളില്‍ വെള്ളം കയറാറുണ്ട്. അതിനാല്‍ അതീവ ശ്രദ്ധ വേണമെന്ന് അധികൃതര്‍ പറഞ്ഞു.

Latest