National
റാഫേല്‍ യുദ്ധവിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി സിംഗ്
ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേരുകയും ഐഎഎഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിലേക്ക് കമ്മീഷന്‍ ചെയ്യുകയും ചെയ്തു.

ന്യൂഡല്‍ഹി|റഫാല്‍ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റായി ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗ്.ഫ്രാന്‍സിലെ ഓറിയോണ്‍ യുദ്ധാഭ്യാസത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സംഘത്തിന്റെ ഭാഗമായിരുന്നു ശിവാംഗി. റാഫേല്‍ സ്‌ക്വാഡ്രണിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായ ശിവാംഗി പഞ്ചാബിലെ അംബാല ആസ്ഥാനമായുള്ള എയര്‍ഫോഴ്‌സിന്റെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിന്റെ ഭാഗമാണ്.
ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേരുകയും ഐഎഎഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിലേക്ക് കമ്മീഷന്‍ ചെയ്യുകയും ചെയ്തു. റഫാല്‍ പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, റഫാല്‍ പറത്തുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി ശിവാംഗി സിംഗ്.