Ongoing News
യുഎഇയിൽ ഉല്ലാസ ബോട്ട് മുങ്ങി അപകടത്തിൽപെട്ട ഏഴ് ഇന്ത്യക്കാരെ രക്ഷിച്ചു
അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

ദുബൈ | യു എ ഇയിൽ ബോട്ട് മുങ്ങി അപകടത്തിൽപെട്ട ഏഴ് ഇന്ത്യക്കാരെ യു എ ഇ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഖോർഫക്കാനിലെ ഷാർക്ക് ദ്വീപിന് സമീപമാണ് രണ്ട് ഉല്ലാസ ബോട്ടുകൾ മുങ്ങിയത്. അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് അപകടസ്ഥലത്ത് പ്രത്യേക രക്ഷാപ്രവർത്തകരെ വിന്യസിച്ചു. ദേശീയ ആംബുലൻസിൽ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതായി അതോറിറ്റി അറിയിച്ചു.
ആവശ്യമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അസ്ഥിരമായ കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്നും തീരസംരക്ഷണ സേന പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മറൈൻ ക്രാഫ്റ്റ് കടലിൽ മുങ്ങി അപകടത്തിൽപെട്ട ആറ് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----